ഏറ്റവും ചെറിയവരെ സേവിക്കുക
നിയന്ത്രണാതീതമായ ഒരു കാട്ടുതീയുടെ സമയത്ത് ഒരു മനുഷ്യന്‍ റോഡിനരികില്‍ മുട്ടുകുത്തിയിരിക്കുന്നത് വീഡിയോയില്‍ കാണാം. അയാള്‍ കൈകൊട്ടിക്കൊണ്ട് എന്തിനെയോ മാടിവിളിക്കുകയാണ്. എന്താണത്? ഒരു നായ? നിമിഷങ്ങള്‍ക്കകം ഒരു മുയല്‍ ചാടിവന്നു. അയാള്‍ ഭയന്നു വിറയ്ക്കുന്ന മുയലിനെ കോരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്കോടി.
ഇത്തരം ചെറിയ ഒന്നിന്റെ രക്ഷിക്കല്‍ എങ്ങനെയാണ് ദേശീയ വാര്‍ത്തയാകുന്നത്? കാരണം അതാണ്. ഏറ്റവും ചെറിയതിനോടുപോലും കാണിക്കുന്ന മനസ്സലിവില്‍ പ്രിയതരമായ ഒന്നുണ്ട്. ഏറ്റവും ചെറിയ ജീവികള്‍ക്ക് ഇടം കൊടുക്കണമെങ്കില്‍ വലിയ ഹൃദയം വേണം.
സ്വര്‍ഗ്ഗരാജ്യം, ഒരു മനുഷ്യന്‍ വിരുന്നൊരുക്കിയിട്ട് വരുവാന്‍ മനസ്സുള്ള എല്ലാവര്‍ക്കും ഇടം കൊടുത്തതു പോലെയാണെന്ന് യേശു പറഞ്ഞു. പദവിയും സ്വാധീനവും ഉള്ളവരെ മാത്രമല്ല, 'ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, കുരുടന്മാര്‍, മുടന്തന്മാര്‍' (ലൂക്കൊസ് 14:21) തുടങ്ങി ബലഹീനരെയും അപ്രധാനരെന്നു തോന്നുന്നവരെയും എല്ലാം ദൈവം ലക്ഷ്യം വയ്ക്കുന്നു എന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്, കാരണം അല്ലായിരുന്നുവെങ്കില്‍ എനിക്കിടം കിട്ടുമായിരുന്നില്ല. പൗലൊസ് പറഞ്ഞു, 'ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു...ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നേ' (1 കൊരിന്ത്യര്‍ 1:27-29).
എന്നെപ്പോലെയുള്ള ചെറിയ ആളുകളെ രക്ഷിക്കണമെങ്കില്‍ ദൈവത്തിന്റെ ഹൃദയം എത്ര വലുതായിരിക്കണം. പ്രത്യുപകരമായി, എന്റെ ഹൃദയം എത്ര വലുതായി വളരണം? 'പ്രധാന ആളുകളെ' എങ്ങനെ ഞാന്‍ പ്രീതിപ്പെടുത്തുന്നു എന്നതിലൂടെയല്ല, ഏറ്റവും അപ്രധാനരെന്നു സമൂഹം കരുതുന്നവരെ എങ്ങനെ ഞാന്‍ സേവിക്കുന്നു എന്നതിലൂടെ എന്ന് എനിക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും.
നിങ്ങൾ തിരഞ്ഞെടുക്കപ്പെടാതിരിക്കുമ്പോൾ
എന്‍റെ സുഹൃത്ത് ഒരു പ്രോജക്റ്റ് പൂർത്തിയാക്കിയതായി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ, പ്രഖ്യാപിച്ചു. മറ്റുള്ളവർ അദ്ദേഹത്തെ അഭിനന്ദിച്ചു, പക്ഷേ അദ്ദേഹത്തിന്‍റെ പോസ്റ്റ് എന്‍റെ ഹൃദയത്തെ കീറിമുറിച്ചു. ആ പ്രോജക്റ്റ് വാസ്തവത്തിൽ എന്‍റേതായിരിക്കേണ്ടതായിരുന്നു. അത് എന്നെ കടന്നു പോയിരിക്കുന്നു, എന്നാൽ എന്തുകൊണ്ടാണെന്ന് എനിക്ക് തീർച്ചയില്ല.
പാവം യോസേഫ്. ദൈവം അവനെ കടന്നുപോയി, എന്നാൽ അത് എന്തിനാണെന്ന് അവന് അറിയാമായിരുന്നു. യൂദായ്ക്ക് പകരം തിരഞ്ഞെടുക്കപ്പെടുവാനിരുന്ന രണ്ടുപേരിൽ ഒരാൾ ആയിരുന്നു, യോസേഫ്. ശിഷ്യന്മാർ പ്രാർഥിച്ചു: "സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ" (അപ്പൊ. 1:24). ദൈവം അടുത്ത വ്യക്തിയെ തിരഞ്ഞെടുത്തു. തുടർന്ന്, "ചീട്ടു മത്ഥിയാസിനു വീണപ്പോൾ", അവൻ തന്‍റെ തീരുമാനം കൂട്ടത്തെ അറിയിച്ചു (വാക്യം. 26).
ശിഷ്യന്മാർ മത്ഥിയാസിനെ അഭിനന്ദിച്ചപ്പോൾ, യോസേഫിനെക്കുറിച്ച് എനിക്ക് അതിശയം തോന്നുന്നു. തന്‍റെ തിരസ്കരണം അവൻ എങ്ങനെയായിരിക്കും നേരിട്ടത്? അയാൾക്ക്, താൻ വഞ്ചിക്കപ്പെട്ടവനായി തോന്നിയോ?, സ്വയാനുകമ്പയിൽ മുഴുകി മറ്റുള്ളവരിൽ നിന്ന് അകന്നുപോയോ? അതോ അവൻ ദൈവത്തിൽ ആശ്രയിക്കുകയും പിന്തുണാത്മക പങ്കു വഹിച്ച് സന്തോഷത്തോടെ നിലകൊള്ളുകയും ചെയ്തിരുന്നോ?
ഏതാണ് നല്ല തിരഞ്ഞെടുപ്പ് എന്ന് എനിക്കറിയാം. ഞാൻ ഏതു തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നു എന്നും എനിക്കറിയാം. എത്ര ലജ്ജാകരമാണ്! നിങ്ങൾക്ക് എന്നെ ആവശ്യമില്ലെങ്കിൽ, ശരി. എന്നെക്കൂടാതെ നിങ്ങൾ എപ്രകാരം ചെയ്യും എന്ന് നമുക്ക് നോക്കാം. ആ തിരഞ്ഞെടുപ്പ് മെച്ചപ്പെട്ടതായി തോന്നിയേക്കാം, എന്നാൽ ഇത് സ്വാർത്ഥത കൊണ്ടു മാത്രമാണ്.
ഈ യോസഫിനെക്കുറിച്ച് തിരുവെഴുത്തിൽ വീണ്ടും പരാമർശിച്ചു കാണുന്നില്ല, ആയതിനാൽ അദ്ദേഹം എങ്ങനെ പ്രതികരിച്ചു എന്ന് നാം അറിയുന്നില്ല. നമ്മെ തിരഞ്ഞെടുക്കാത്ത വേളയിലുള്ള നമ്മുടെ പ്രതികരണം കൂടുതൽ പ്രസക്തമാണ്. നമ്മുടെ ജയത്തേക്കാൾ പ്രധാനം, യേശുവിന്‍റെ രാജ്യമാണെന്ന കാര്യം നാം ഓർക്കുന്നുണ്ടോ?, അവൻ തിരഞ്ഞെടുക്കുന്ന ഏതു കർത്തവ്യത്തിലും നമുക്ക് സന്തോഷപൂർവം അവനെ സേവിക്കാം.
ദൈവത്തിന്‍റെ കഥയിലുള്ള വാസം
ഏണസ്റ്റ് ഹെമിംഗ്വേയോട്, ആറ് വാക്കുകളിൽ ഒരു ശ്രദ്ധേയമായ കഥ എഴുതുവാൻ കഴിയുമോയെന്ന് ചോദിച്ചു. അതിന് അദ്ദേഹത്തിന്‍റെ പ്രതികരണം: "വില്പനയ്ക്ക്: ശിശുവിന്‍റെ ഷൂസ്. ഒരിക്കലും ധരിച്ചിട്ടില്ല." എന്നായിരുന്നു. ഹെമിംഗ്വേയുടെ കഥ വളരെ ശക്തമാണ്, കാരണം അത് വിശദാംശങ്ങൾ പൂരിപ്പിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ആരോഗ്യവാനായ ഒരു കുട്ടിയ്ക്ക് ചെരിപ്പുകൾ ആവശ്യമില്ലേ? അതോ ദൈവത്തിന്‍റെ ആഴമേറിയ സ്നേഹവും ആശ്വാസവും ആവശ്യമായി വരുന്ന ദാരുണമായ ഒരു നഷ്ടം സംഭവിച്ചിട്ടുണ്ടോ?
ഏറ്റവും മികച്ച കഥകൾ നമ്മുടെ ഭാവനയെ, കലുഷിതമാക്കുന്നു. ആയതിനാൽ രചിക്കപ്പെട്ടതിൽ ഏറ്റവും ശ്രേഷ്ഠമായ കഥ സർഗ്ഗാത്മകതയുടെ അഗ്നി ആളിക്കത്തിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല. ദൈവത്തിന്‍റെ കഥയ്ക്ക് ഒരു കേന്ദ്ര പദ്ധതിയുണ്ട്. ദൈവം എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. നാം (മാനവ കുലം) പാപത്തിൽ വീണു. നമ്മുടെ പാപങ്ങളിൽനിന്നും നമ്മെ രക്ഷിക്കുവാൻ യേശുക്രിസ്തു ഭൂമിയിലേയ്ക്കു വന്നു; മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇപ്പോൾ നാം അവന്‍റെ മടങ്ങിവരവും സകലത്തിന്‍റെയും പുനഃസ്ഥാപനവും കാത്തിരിക്കുകയാണ്.
സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ചും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയുന്ന നാം, ഇപ്പോൾ എപ്രകാരം ജീവിക്കണം? യേശു തന്‍റെ മുഴുവൻ സൃഷ്ടികളെയും തിന്മയുടെ ഹസ്തങ്ങളിൽ നിന്ന് പുനഃസ്ഥാപിക്കുകയാണെങ്കിൽ, നാം നിശ്ചയമായും "ഇരുട്ടിന്‍റെ പ്രവൃത്തികളെ ഉപേക്ഷിക്കുകയും വെളിച്ചത്തിന്‍റെ ആയുധവർഗ്ഗം ധരിക്കുകയും" വേണം (റോമർ 13:12). ദൈവശക്തിയാൽ പാപത്തിൽനിന്നു പിന്തിരിയുന്നതും ദൈവത്തേയും മറ്റുള്ളവരെയും സ്നേഹിക്കുകയെന്ന തിരഞ്ഞെടുപ്പും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു (വാ 8-10).
യേശുവിനോട് ചേർന്ന്, തിൻമയ്ക്കെതിരെ പോരാടുന്നതിനുള്ള നിർദ്ദിഷ്ട മാർഗ്ഗങ്ങൾ, എന്തെല്ലാം വരങ്ങൾ നമുക്കുണ്ട്, നാം കാണുന്ന ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ ആശ്രയിച്ചായിരിക്കും. നമുക്ക് നമ്മുടെ ഭാവനയെ ഉപയോഗിച്ച് ചുറ്റും വീക്ഷിക്കാം. മുറിവേറ്റവരേയും വിലപിക്കുന്നവരേയും അന്വേഷിക്കുകയും അവരിലേയ്ക്ക് അവൻ നയിക്കുന്നതുപോലെ ദൈവീക നീതിയും സ്നേഹവും ആശ്വാസവും വ്യാപിപ്പിക്കുകയും ചെയ്യാം.
പുത്ര സ്വീകാരം
ഭവനരഹിതരായ കുട്ടികൾക്കുവേണ്ടി ഒരു മനുഷ്യസ്നേഹി ഒരു അനാഥാലയം നിർമ്മിച്ചപ്പോൾ എനിയ്ക്ക് സന്താഷമായി. അയാൾ അധികമായി കൊടുക്കുകയും അവരിൽ ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തപ്പോൾ ഞാൻ പുളകംകൊണ്ടു. പല അനാഥരും ഒരു സാക്ഷാൽ രക്ഷാധികാരിയെ കിട്ടിയതിൽ ആഹ്ലാദചിത്തരായി. എന്നാൽ പണം മുടക്കിയാളിന് കേവലം എന്നെ സഹായിക്കുക മാത്രമല്ല എന്നെ ആവശ്യവും ഉണ്ടെന്നു ഞാൻ മനസ്സിലാക്കണമായിരുന്നു. അതു എപ്രകാരം ആയിരിയ്ക്കണം?
നിങ്ങൾ ഒരു ദൈവപൈതലാണെങ്കിൽ നിങ്ങൾക്ക് നേരത്തെതന്നെ അറിയാം, എന്തുകൊണ്ടെന്നാൽ, നിങ്ങൾക്ക് ഇത് സംഭവിച്ചിട്ടുള്ളതാണ്. ദൈവം, “നാം നശിച്ചുപോകാതെ നിത്യജീവൻ പ്രാപിയ്ക്കുവാനായി” മാത്രം നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ അയച്ചതുകൊണ്ട് നാം പരിഭവിയ്ക്കുന്നില്ല. (യോഹന്നാൻ 3:16). ഒരുപക്ഷെ നമുക്ക് ഇതു മതിയായിരിയ്ക്കാം. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. താൻ “തന്റെ പുത്രനെ അയച്ചത്… നമ്മെ വീണ്ടെടുക്കുവാനാകുന്നു”, അതുകൊണ്ട് അതിൽതന്നെ അവസാനിയ്ക്കുന്നില്ല, എന്നാൽ “നാം പുത്രത്വം പ്രാപിക്കേണ്ടതിനുതന്നെ” (ഗലാത്യർ 4:4–5).
അപ്പൊസ്തലനായ പൌലൊസ് നമ്മെ സംബോധന ചെയ്യുന്നത് “മക്കൾ” എന്നാകുന്നു, എന്തുകൊണ്ടെന്നാൽ പൗലോസിന്റെ ദിവസത്തിൽ മക്കൾ തങ്ങളുടെ സമ്പത്ത് അവകാശമാക്കുന്നത് സാധാരണമായിരുന്നു. തന്റെ വിഷയം എന്നത്, ഇപ്പോൾ യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തനും സ്ത്രീ ആയാലും പുരുഷനായാലും, പിതൃദ്രവ്യത്തിന്റെ തുല്യമായ അവകാശത്തോടുകൂടെ ദൈവത്തിന്റെ “മക്കൾ” ആയി തീരുന്നു (വാക്യം 7).
ദൈവം ആഗ്രഹിച്ചത് നിങ്ങളെ രക്ഷിക്കുവാൻ മാത്രമായിരുന്നില്ല. തനിയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. അവിടുന്നു നിങ്ങളെ തന്റെ കുടുംബത്തിലേക്ക് ദത്തെടുത്ത് തന്റെ നാമം നിങ്ങൾക്ക് തരികയും (വെളിപ്പാട് 3:12), അഭിമാനപൂർവ്വം നിങ്ങളെ തന്റെ “മകനെന്ന്” വിളിക്കുകയും ചെയ്യുന്നു. നിങ്ങൾ മറ്റുള്ളവരാൽ സ്നേഹിയ്ക്കപ്പെടുവാനോ വലിയ പ്രാധാന്യമുള്ളവനായോ കാണപ്പെടാൻ സാദ്ധ്യതയില്ലായിരിയ്ക്കാം. എന്നാൽ നിങ്ങൾ ദൈവത്താൽ വെറുതെ അനുഗ്രഹിയ്ക്കപ്പെട്ടതല്ല. നിങ്ങൾ ദൈവ പൈതലാകുന്നു. നിങ്ങളുടെ പിതാവ് നിങ്ങളെ സ്നേഹിയ്ക്കുന്നു.